മൃഗസംരക്ഷണ മേഖലയിലെ പ്രധാന വെല്ലുവിളികളിലൊന്നായ കുളമ്പ് രോഗം തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി നടപ്പാക്കി. പശു, എരുമ തുടങ്ങിയ കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
