Spread the love

വെട്ടിലത്താഴം വാർഡ് 23-ലെ 90-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും വിനോദപ്രവർത്തനങ്ങളും അരങ്ങേറി. കുരുന്നുകളുടെ ചിരിയും സന്തോഷവും നിറഞ്ഞ ആഘോഷത്തിന് വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും പങ്കുചേർന്നു.