Spread the love

കണ്ണനല്ലൂർ ടൗൺ വാർഡിലെ 62, 63, 64 അങ്കണവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷബാന റിയാസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സന്തോഷവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടന്നു.