പൊതുമരാമത്ത്

പൊതുമരാമത്ത്

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമസഭയിൽ വിവിധ വികസന വിഷയങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ചർച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു. പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾ, പൊതുജന ക്ഷേമം,
പൊതുമരാമത്ത്

ചെരിക്കോണം വാർഡിൽ റോഡ് കോൺക്രീറ്റിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം

ചെരിക്കോണം 6-ാം വാർഡിൽ റോഡ് കോൺക്രീറ്റിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വർഷങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന യാത്രാദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും റോഡിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായാണ് പ്രവർത്തനം നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ ഷമീർ മജീദിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന
പൊതുമരാമത്ത്

വാർഡ് 20ൽ ഓക്സ്ഫോർഡ് പെരുംകുളം റോഡ് കോൺക്രീറ്റ് ചെയ്തു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 20ൽ നാളുകളായി നാട്ടുകാർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഓക്സ്ഫോർഡ് പെരുംകുളം റോഡിന്റെ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വാർഡ് മെമ്പർ അഖില ഷാബിന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ നവീകരണത്തോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയും ഗതാഗത സൗകര്യം
പൊതുമരാമത്ത്

പ്ലാവിളമേലതിൽ–കളരി റോഡ് കോൺക്രീറ്റ് പാത പൂർത്തിയായി

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡായ ഡീസന്റ് ജംഗ്ഷൻ വാർഡിൽ പ്ലാവിളമേലതിൽ–കളരി റോഡിന്റെ സ്പിൽ ഓവർ പദ്ധതിയായി ഉൾപ്പെടുത്തി നടപ്പാക്കിയ കോൺക്രീറ്റ് പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു. വാർഡ് മെമ്പർ രാജലക്ഷ്മി വി.ആറും ബ്ലോക്ക് മെമ്പർ അഡ്വ. ആര്യ ജി. ചന്ദ്രനും സാന്നിധ്യത്തിൽ പദ്ധതി
പൊതുമരാമത്ത്

പാലവിളക്കുറ്റി–തുണ്ടിൽമുക്ക് റോഡ് ഇന്റർലോക്ക് പണി പുരോഗമിക്കുന്നു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പാലവിളക്കുറ്റി–തുണ്ടിൽമുക്ക് റോഡിന്റെ തറയോട് പണി (ഇന്റർലോക്ക്) പുരോഗമിക്കുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത്കുമാർ എ.പി. സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രദേശവാസികൾക്ക് കൂടുതൽ
പൊതുമരാമത്ത്

കമ്പിവിള 16ാം വാര്‍ഡില്‍ പേരയം ശ്രീ ഭൂതനാഥ റോഡ് നവീകരിച്ചു

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള വാർഡിൽ പൊതുജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പേരയം ശ്രീ ഭൂതനാഥ റോഡ് കോൺക്രീറ്റ് ചെയ്ത് ഹൈറൈസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ
പൊതുമരാമത്ത്

ഡോൺബോസ്കോ–ചേരൂർമുക്ക് റോഡ് സുരക്ഷിതമായി

തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള 16-ാം വാർഡിൽ ഡോൺബോസ്കോ ജംഗ്ഷൻ മുതൽ ചേരൂർമുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനയാത്രക്കാർക്ക് തടസ്സമായി റോഡിലേക്ക് കയറിനിന്നിരുന്ന കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. വാർഡ് മെമ്പർ എസ്. സജീവിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി പൂർത്തീകരിച്ചത്.
കുടിവെള്ളവും ശുചിത്വവും

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ – പേരയം നോർത്ത് 18-ാം വാർഡിൽ വ്യാപക പ്രവർത്തനം

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരയം നോർത്ത് 18-ാം വാർഡിൽ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. HKM റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ചാലുകൾ കീറി വെള്ളം ഒഴുകിപ്പോകുന്ന രീതിയിൽ ക്രമീകരണം നടത്തി. അതോടൊപ്പം KIP കനാൽ റോഡിന്റെ വശങ്ങൾ തൊഴിലുറപ്പ്
പൊതുമരാമത്ത്

ഹരിത കർമ്മസേനയ്ക്ക് പുതിയ വാഹനം വാങ്ങിച്ചു.

മാലിന്യ ശേഖരണവും ശുചിത്വ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹരിത കർമ്മസേനയ്ക്ക് പുതിയ വാഹനം കൈമാറി. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ സമയബന്ധിതമായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം വാങ്ങിച്ചിരിക്കുന്നത്. ജനപ്രതിനിധികളും ഹരിത കർമ്മസേന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പൊതുമരാമത്ത്

ബഡ്സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു. പുതിയ കെട്ടിടം വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ