അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ന്റെയും ത്രികൊവിൽവട്ടം ഗ്രാമപഞ്ചായത്ത് ന്റെയും നേതൃത്വത്തിൽ കന്നനല്ലൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ദിനാചരണവും യോഗ ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യോഗയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ജലജകുമാരി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലന പരിപാടികൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, പ്രായോഗിക യോഗ സെഷനുകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. വിദ്യാർത്ഥികൾ, വനിതകൾ, വയോജനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.
മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് തലത്തിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യോഗ ക്ലബിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.