Spread the love

തൃകോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ തട്ടാര്‍ക്കോണം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വയലിൽകട മുക്കിനു സമീപമുള്ള തോട്, ആലുമൂട്ടിൽ കുളത്തിന്റെ തെക്കുഭാഗത്തുള്ള തോട്, റോഡുകളുടെ സമീപ പ്രദേശങ്ങൾ, അലിമുക്ക് റോഡിന്റെ വശങ്ങളിൽ കാടുപിടിച്ചു കിടന്ന സ്ഥലങ്ങൾ എന്നിവ ശുചീകരിച്ചു.

ജനകീയ പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനങ്ങൾക്ക് തട്ടാര്‍ക്കോണം വാർഡ് മെമ്പർ അഡ്വ. എം. കിഷോർ കുമാർ നേതൃത്വം നൽകി. മഴക്കാലത്ത് വെള്ളക്കെട്ടും പകർച്ചവ്യാധികളും ഒഴിവാക്കുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കാളികളായി.