Spread the love

മുരാരി ജംഗ്ഷന് താഴെ കൊപ്പാറ ജംഗ്ഷനിൽ ലൈൻ കടയ്ക്ക് സമീപം സാമൂഹ്യവിരുദ്ധർ ഒരു ചാക്കിൽ ഉപേക്ഷിച്ചിരുന്ന ഉപയോഗിച്ച ഡയപ്പറുകൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.

വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിലും റോഡരികുകളിലും ജലാശയ പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണ്. ശുചിത്വവും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന് എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മാലിന്യ സംസ്കരണത്തിനുള്ള അംഗീകൃത സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അഭ്യർഥിച്ചു.