മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) തട്ടാർകോണം വാർഡിലെ തൊഴിലാളികൾ ഇന്ന് (15-06-2026) വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
വാർഡ് മെമ്പർ അഡ്വ. കിഷോർ കുമാർ നേതൃത്വം നൽകി നടത്തിയ പ്രവർത്തനത്തിൽ പൊതുസ്ഥലങ്ങളിലെ മാലിന്യനീക്കം, വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ ശുചീകരിക്കൽ എന്നിവ ഉൾപ്പെടുത്തി.
മഴക്കാലത്ത് രോഗപ്രതിരോധവും പരിസ്ഥിതി ശുചിത്വവും ഉറപ്പാക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തുമെന്ന് വാർഡ് അധികൃതർ അറിയിച്ചു.