മഴക്കാലത്ത് പകർച്ചവ്യാധികൾ, പ്രത്യേകിച്ച് എലിപ്പനി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കമ്പിവിള വാർഡ് (വാർഡ് 16) ൽ ഡോക്സി (Doxycycline) മരുന്ന് വിതരണം നടത്തി.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ വീടുകൾ സന്ദർശിച്ച് പൊതുജനങ്ങൾക്ക് മരുന്ന് വിതരണം ചെയ്യുകയും എലിപ്പനി പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തു.
മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കി സുരക്ഷിതമായ മഴക്കാലം ഒരുക്കാം.