പോളിയോ മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കുരീപ്പള്ളി വാർഡ് 4 ലെ പോളിയോ തുള്ളിമരുന്ന് വിതരണം Appoys ഹോസ്പിറ്റലിൽ വെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോന്‍സി ബാബു ഉദ്ഘാടനം നിർവഹിച്ചു. അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഈ ക്യാമ്പയിൻ പൊതുജനാരോഗ്യ രംഗത്ത് വലിയ പ്രാധാന്യമർഹിക്കുന്നു.