Spread the love

2026 ജൂൺ 28 ഞായറാഴ്ച പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി വാർഡ് 21 പുതുച്ചിറയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശീലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. പോളിയോ മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദേശീയ യജ്ഞത്തിന് പിന്തുണയായി ഈ ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെ നടന്നു.