Spread the love

 ജൂൺ 28-ന് ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കിഴവൂർ വാർഡ് 13-ൽ പോളിയോ തുള്ളിമരുന്ന് വിതരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ നജ്മ എ. പരിപാടി ഉദ്ഘാടനം ചെയ്ത് ആശംസകൾ അറിയിച്ചു.

അംഗൻവാടി ടീച്ചർ ശ്രീമതി സിന്ധുവിന്റെയും ആശാ വർക്കർ ശ്രീമതി ഗിരിജയുടെയും നേതൃത്വത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. പോളിയോ മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും മികച്ച സഹകരണത്തോടെ പരിപാടി വിജയകരമായി നടന്നു.