Spread the love

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരയം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ സ്ഥിതിചെയ്യുന്ന കിഴവൂർ ശ്രീ നാരായണ പബ്ലിക് സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃക്ഷത്തൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലുമായി വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കാളികളായി. വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തി.

വാർഡ് മെമ്പര്‍ ബൈജു പുതുച്ചിറ പരിപാടിക്ക് നേതൃത്വം നൽകി. ഹരിതസമൃദ്ധമായ ഒരു നാടും ശുചിത്വമുള്ള പരിസരവും സൃഷ്ടിക്കുന്നതിനായി എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനുള്ള കൂട്ടായ പ്രതിബദ്ധത പുതുക്കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.