ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണനല്ലൂർ 8-ാം വാർഡിൽ വിവിധ വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. AKLM U.P.S, St. Ann’s E.M. U.P.S, St. Salas L.P.S Kannanalloor എന്നീ സ്കൂളുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.
മെമ്പർ ഷബാന റിയാസ് പരിപാടികളിൽ പങ്കെടുത്ത് വിദ്യാർത്ഥികളോടൊപ്പം ഹരിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ വൃക്ഷങ്ങൾ നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യവും അവർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്ത പരിപാടിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ഏറ്റുചൊല്ലി. ഹരിതവും ശുചിത്വവുമായ സമൂഹം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത പുതുക്കിക്കൊണ്ടാണ് ദിനാഘോഷം സമാപിച്ചത്.