ICDS മുഖത്തലയുടെ നേതൃത്വത്തിൽ ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. വിഷരഹിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധതരം ജൈവ ഭക്ഷ്യവിഭവങ്ങളും
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറ വാർഡ് 21ലെ അംഗൻവാടി നമ്പർ 93ൽ കുട്ടികളിൽ ഉണ്ടാകേണ്ട മാനസികവും ശാരീരികവുമായ വളർച്ചയെക്കുറിച്ച് വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ആരോഗ്യപരിപാലനം, പോഷണം എന്നിവ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതോടൊപ്പം ഗ്രാമസഭയുടെ അപേക്ഷയും
മൈലാപ്പൂര്‍ നോർത്ത് വാർഡ് 20ൽ ബാല്യസ്പന്ദനം പദ്ധതിയുടെ ഭാഗമായി അംഗൻവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യപരിശോധന നടത്തി. കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങളും പരിചരണവും ഉറപ്പാക്കുന്നതിനുമായാണ് പരിശോധന സംഘടിപ്പിച്ചത്. വാർഡ് മെമ്പർ അഖില ഷാബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുഞ്ഞുങ്ങളുടെ ആരോഗ്യവും ക്ഷേമവും
പ്രി സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യവും ശാരീരിക വളര്‍ച്ചയും ഉറപ്പാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോഷകാഹാര വിതരണം നടത്തി. ചെറുപ്പക്കാര്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക, ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. അങ്കണവാടി–പ്രി സ്‌കൂള്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് വിതരണം നടത്തിയത്. പോഷകാഹാര



