തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ചെരിക്കോണം ആറാം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് നടപടികൾ നടക്കുന്നു. വാർഡ് മെമ്പർ ഷമീർ മജീദിന്റെ നേതൃത്വത്തിലാണ് മസ്റ്ററിംഗ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പെൻഷൻ ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും മസ്റ്ററിംഗ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനുമാണ് ക്യാംപ്
പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്‌കരണത്തിലെ ഉത്തരവാദിത്തബോധം വളർത്തുന്നതിനുമായി ചേരിക്കോണം ആറാം വാർഡിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ പഴയ ചെരുപ്പുകളും ഉപയോഗശൂന്യമായ ബാഗുകളും ശേഖരിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം വസ്തുക്കൾ ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗത്തിനും പുനഃസംസ്‌കരണത്തിനുമായി കൈമാറുക എന്നതാണ്

