Spread the love

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരയം 17-ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ശുചിത്വമുള്ള പരിസരം ഉറപ്പാക്കുന്നതിനുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

മെമ്പർ ബൈജു പുതുച്ചിറയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന പ്രവർത്തകർ, വാർഡിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സഹപ്രവർത്തകർ എന്നിവർ സജീവമായി പങ്കാളികളായി. പൊതുസ്ഥലങ്ങൾ, ഓടകൾ, റോഡരികുകൾ എന്നിവ ശുചീകരിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്.

ജനപങ്കാളിത്തത്തോടെ വാർഡിനെ കൂടുതൽ ശുചിത്വപൂർണ്ണവും സുരക്ഷിതവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന് മെമ്പർ ബൈജു പുതുച്ചിറ അറിയിച്ചു. എല്ലാവരുടെയും സഹകരണത്തോടെയാണ് ശുചിത്വ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.