കമ്പിവിള 16-ാം വാർഡിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ചാൽകിറി റോഡിൽ മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങൾ നടത്തി. പ്രദേശവാസികൾ നേരിട്ടിരുന്ന യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് നടപടി സ്വീകരിച്ചത്.
പഞ്ചായത്ത് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ റോഡിന്റെ താഴ്ന്ന ഭാഗങ്ങളിൽ മണ്ണ് നികത്തി ഉയർത്തി. ഇതോടെ മഴവെള്ളം കെട്ടിക്കിടക്കുന്നത് കുറയുകയും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമൊരുങ്ങുകയും ചെയ്തു.
പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ തുടർന്നും നടപ്പാക്കുമെന്ന് മെമ്പർ സജീവ് അറിയിച്ചു. നാട്ടുകാർ പ്രവർത്തനത്തെ സ്വാഗതം ചെയ്യുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.