Spread the love

കമ്പിവിള പതിനാറാം വാർഡിൽ ആനക്കുഴി അമ്പലത്തിലേക്ക് പോകുന്ന പൊതുവഴിയിൽ യാത്രക്കാർക്ക് ഭീഷണിയായി നിന്നിരുന്ന പഞ്ഞിമരം നീക്കം ചെയ്തു.

വാർഡ് മെമ്പർ സഞ്ജീവ് ന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, മരം മുറിപ്പുകാർ, കൂടാതെ കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹകരണത്തോടുകൂടി വൈദ്യുതി ലൈൻ സുരക്ഷിതമായി അഴിച്ച് മാറ്റുകയും തുടർന്ന് പഞ്ഞിമരം മുറിച്ചുമാറ്റുകയും ചെയ്തു.

പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുവഴിയിലെ തടസ്സങ്ങൾ നീക്കുന്നതിനും നടത്തിയ ഈ നടപടി ഏറെ പ്രാധാന്യമർഹിക്കുന്നു.

സുരക്ഷിതമായ യാത്രയ്ക്കായി ഒരുമിച്ചുള്ള പ്രവർത്തനം