Spread the love

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള പതിനാറാം വാർഡിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. 80 നമ്പർ അംഗൻവാടിയുടെ പരിസരപ്രദേശങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗൻവാടി AWC/ALMS അംഗങ്ങൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് ശുചീകരിച്ചു.

മഴക്കാലത്തിന് മുൻപായി വെള്ളക്കെട്ടുകളും മാലിന്യക്കൂട്ടങ്ങളും നീക്കം ചെയ്ത് രോഗപ്രതിരോധം ഉറപ്പാക്കുന്നതിനും പ്രദേശത്തെ ആരോഗ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തിയത്. വാർഡിലെ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ശക്തി പകർന്നു. ശുചിത്വം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി ബോധവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു മാതൃകാപരമായ കൂട്ടായ്മയായി ഈ പ്രവർത്തനം മാറി.