വാർഡ് 22-ലെ ഡിസെന്റ് ജംഗ്ഷൻ അംഗനവാടിയിൽ വാർഡ് മെമ്പർ രാജലക്ഷ്മി വി.ആർ സന്ദർശനം നടത്തി. അംഗനവാടിയുടെ പ്രവർത്തനങ്ങൾ, കുട്ടികൾക്ക് ലഭിക്കുന്ന സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തുകയും ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്തു.
കുട്ടികളുടെ ക്ഷേമവും പോഷകാഹാര നിലവാരവും ഉറപ്പാക്കുന്നതിനായി അംഗനവാടിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സന്ദർശനത്തിൽ പങ്കുവെച്ചു.
ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന ഇത്തരം സന്ദർശനങ്ങൾ തുടർന്നും നടത്തുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
മെമ്പര്‍ രാജലക്ഷ്മിയുടെ വാക്കുകളിലുടെ,
വാർഡിലെ അംഗൻവാടി സന്ദർശനത്തിന്റെ ഭാഗമായി അല്പസമയം കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിച്ചപ്പോൾ ചിലതെല്ലാം സന്തോഷത്തോടെയും സങ്കടത്തോടെയും ഓർത്തു പോയി..
നമ്മുക്ക് ഒരിക്കലും തിരിച്ചുകിട്ടാത്ത കാലമാണ് ബാല്യം…
പക്ഷേ ഓർമ്മകൾ ഇന്നും അതേ പുഞ്ചിരിയോടെ കൂടെയുണ്ട്.
കൂട്ടുകാരുടെ ചിരികളും,
കളികളും നിറഞ്ഞ ആ ദിവസങ്ങൾ… തിരികെ ലഭിക്കില്ലെന്ന് അറിയാം. എങ്കിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിപ്പിക്കുന്നതും, വീണ്ടും ഒരിക്കൽ ജീവിക്കാൻ ആഗ്രഹിക്കുന്നതും ആ ബാല്യകാലം തന്നെയാണ്.
ഓർമ്മകളിൽ ഇന്നും സ്കൂളിലേക്ക് നടന്ന് പോകുന്ന ഒരു കുട്ടിയുണ്ട് നമ്മളിൽ…
കാണാതിരിക്കുമ്പോൾ
കൊതിയോടെ കാത്തിരിക്കാനും..
കാണുമ്പോൾ
സന്തോഷത്തോടെ ഓടിവരാനും..
സ്നേഹത്തോടെ
കെട്ടിപിടിക്കാനും,
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ പങ്ക് വെക്കാനും
മടിക്കാത്ത നമ്മുടെയെല്ലാം ബാല്യം
ഉള്ളതൊരു ചെറിയ മിഠായി ആണെങ്കിൽകൂടി പ്രിയപ്പെട്ടവ൪ക്ക്
പങ്ക് വെക്കാതെ തിന്നാ൯ മടിച്ചിരുന്ന നിഷ്കളങ്ക ബാല്യം..
വർഷങ്ങൾ ഒത്തിരി
നമ്മിൽ നിന്നും അകന്നു പോയി..
ബാല്യത്തിൽ പ്രിയപ്പെട്ടവരെ കാണാതിരിക്കുമ്പോൾ
നാം അനുഭവിച്ച സങ്കടം
ഇന്നു പലപ്പോഴും നമുക്കില്ല..
എന്തു കിട്ടിയാലും
പങ്കു വെച്ചിരുന്ന നാം
ഇന്നു പലപ്പോഴും ഒന്നും
പങ്കു വെക്കാറില്ല..
ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ
ജീവിതം പോലും മറന്നു പോയ
നമുക്കു എന്തു പങ്കുവെക്കാൻ അല്ലേ..
കാത്തിരിപ്പില്ല..
കഥ പറച്ചിലില്ല..
കളിയും ചിരിയുമില്ല..
ഉള്ളറിഞ്ഞ സ്നേഹമില്ല.
ഉള്ളു തുറന്ന സംസാരമില്ല.
മറ്റുള്ളവരെ വേദനിപ്പിച്ചും സങ്കടപ്പെടുത്തിയും
എന്തു നേടിയാലും അതൊന്നും നമുക്കു സന്തോഷവും സമാധാനവും തരില്ലെന്നു തിരിച്ചറിയാനുള്ള വിവേകം പോലും നമ്മിൽ നിന്ന് കൈമോശം വന്നിരിക്കുന്നു..
ഈ ഭൂമിയിൽ വളരെ കുറച്ച് കാലം മാത്രം ജീവികേണ്ടവരാണ് നാം..
ഒരിക്കലും തിരികെ വരാത്ത
ഒരു യാത്രയ്ക്ക് ഏതു നിമിഷവും പോവേണ്ടവരാണ് നാം..
ഓർക്കുക വല്ലപ്പോഴും.
ഒരുപാട് പണം ഉണ്ടെന്നു കരുതി
ഒരുപാട് സന്തോഷം ഉണ്ടാവണമെന്നില്ല..
ഒത്തിരി ബന്ധങ്ങൾ ഉള്ളതുകൊണ്ടു
ഒത്തിരി സ്നേഹം കിട്ടണമെന്നുമില്ല..
നമ്മുടെ ഈ ചെറിയ ജീവിതത്തിൽ
ഒരാളുടെ എങ്കിലും പുഞ്ചിരിക്ക്
നാം കാരണമായിട്ടുണ്ടെങ്കിൽ
അതിനേക്കാൾ വലുതൊന്നും
ഈ ഭൂമിയിൽ നമുക്കു നേടാനുമില്ല….
ബാല്യത്തിലേക്ക് തിരികെ നടക്കാൻ മോഹമുണ്ടെങ്കിലും
എത്തിപ്പെടാനാവാത്ത
ഒരു വിദൂര തീരം പോലെ,
അതൊരു സുന്ദരമായ നോവായി
നമുക്കുള്ളിൽ പടരുന്നു….
നമ്മുടെ കുഞ്ഞുങ്ങൾക്കെല്ലാം നല്ല ഭാവിയുണ്ടാകട്ടെയെന്ന ആശംസകളോടെ…
രാജലക്ഷ്മി വി.ആർ
ഡീസന്റ് ജംഗ്ഷൻ വാർഡ് മെമ്പർ..