Spread the love

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരയം നോർത്ത് 18-ാം വാർഡിൽ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. HKM റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ചാലുകൾ കീറി വെള്ളം ഒഴുകിപ്പോകുന്ന രീതിയിൽ ക്രമീകരണം നടത്തി.

അതോടൊപ്പം KIP കനാൽ റോഡിന്റെ വശങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വൃത്തിയാക്കി. കനാൽ പരിസരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രദേശത്തിന്റെ ശുചിത്വം ഉറപ്പാക്കി.

മഴക്കാല രോഗങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തിയ ഈ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ സജീവമായി പങ്കെടുത്തു.