മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാടും മാലിന്യവും മൂടിക്കിടന്നിരുന്ന എടപ്പാംതോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്രമായി ശുചീകരിച്ചു. ജലഒഴുക്ക് സുഗമമാക്കുന്നതിനും മഴക്കാലത്ത് വെള്ളക്കെട്ടും കൊതുക് വ്യാപനവും തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ പ്രവർത്തനം നടത്തിയത്. ശുചീകരണത്തിലൂടെ തോടിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുകയും പ്രദേശവാസികൾക്ക് കൂടുതൽ ശുചിത്വവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുകയും ചെയ്തു.