അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടുവിലക്കര വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ യോഗ ദിനം ആചരിച്ചു.
മെമ്പർ ശ്രീമതി സന്ധ്യ മോൾ എസ്ന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ യോഗാഭ്യാസത്തിൽ പങ്കെടുത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും യോഗയുടെ സന്ദേശവും പങ്കുവച്ചു.
ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ പരിപാടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രചോദനവും ആരോഗ്യബോധവും പകരുന്നതായി മാറി.