തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 12, മുഖത്തല അങ്കണവാടി നമ്പർ 76-ന് സമീപം ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
വാർഡ് മെമ്പർ ശ്രീമതി അശ്വതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (JHI) അപർണ, MLSP രമ്യ, അങ്കണവാടി വർക്കർ ശ്രീലത ടീച്ചർ, ആശാ പ്രവർത്തകർ എന്നിവർ ചേർന്ന് പ്രദേശത്ത് ഫീൽഡ് തല പരിശോധനയും സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനങ്ങളും നടത്തി.
തുടർന്ന് അങ്കണവാടിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ JHI അപർണ ഷിഗെല്ല രോഗത്തെക്കുറിച്ചും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിശദീകരിച്ചു. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണ ശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രദേശവാസികൾക്ക് നൽകി.