തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി 2026 ജൂലൈ 2-ന് വി.എഫ്.പി.സി.കെ (VFPCK) വിപണി, നടുവിലക്കരയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് വിജ്ഞാനവും വിപണന സാധ്യതകളും ഒരുക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നജ്മ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി ഗായത്രി സ്വാഗതം ആശംസിച്ചു.
പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗംഗാദേവി, വാർഡ് മെമ്പർമാരായ ഷെഫീക്ക് ചെന്താപ്പൂർ, അജയകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കർഷകർ, കാർഷിക മേഖലയിലെ വിദഗ്ധർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടി അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനുള്ള മികച്ച വേദിയായി മാറി.