തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള 16-ാം വാർഡിൽ ഡോൺബോസ്കോ ജംഗ്ഷൻ മുതൽ ചേരൂർമുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനയാത്രക്കാർക്ക് തടസ്സമായി റോഡിലേക്ക് കയറിനിന്നിരുന്ന കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. വാർഡ് മെമ്പർ എസ്. സജീവിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി പൂർത്തീകരിച്ചത്. റോഡിന്റെ വീതി പരിമിതമായിരുന്ന ഭാഗങ്ങളിൽ പോസ്റ്റുകൾ അപകടസാധ്യത വർധിപ്പിക്കുകയും വാഹനഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് പോസ്റ്റുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. ഇതോടെ പ്രദേശത്തെ വാഹനയാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമായി. പൊതുജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി നടപ്പാക്കിയത്.