തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ FHC മൈലാപ്പൂർ, HWC മൈലാപ്പൂർ എന്നിവയുടെ സഹകരണത്തോടെ ടി.ബി. മുക്ത ഭാരത് അഭിയാൻ 2026ന്റെ ഭാഗമായി എക്സ് റേ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 22-ന് രാവിലെ 9.30 മുതൽ മൈലാപ്പൂരിലെ എം.എം.ജി. കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത്കുമാർ എ.പി. ഉദ്ഘാടനം ചെയ്തു. വിവിധ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷയരോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ പരിശോധനകൾ ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യബോധവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.