‘ഓപ്പറേഷൻ ടൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി മുഖത്തല പന്ത്രണ്ടാം വാർഡിൽ കൊട്ടിയം പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ അശ്വതി എസ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർമാരായ അഭിജിത്ത്, ബിജു, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രതീഷ്, അനീഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ലഹരി സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമായി നേരിടുന്ന പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസിന് ശേഷം പ്രദേശവാസികൾ തങ്ങളുടെ പ്രശ്നങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും ആവശ്യമായ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.
ലഹരിമുക്ത സമൂഹത്തിനായി ജനങ്ങളും പോലീസും കൈകോർത്തുള്ള പ്രവർത്തനങ്ങൾക്ക് പരിപാടി വഴിയൊരുക്കി.