ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ FHC ത്രിക്കോവിൽവട്ടം, ICDS മുഖത്തല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാല്യസ്പന്ദനം സമഗ്ര അംഗൻവാടി ബാല്യ ആരോഗ്യ പരിശോധനാ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ പരിശോധനകളും ആരോഗ്യപരമായ നിർദേശങ്ങളും നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വാർഡ് 12 മുഖത്തലയിൽ ഹോം മസ്റ്ററിംഗ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ നേതൃത്വത്തിൽ അർഹരായ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കി. വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ വീടുകളിൽ തന്നെ ലഭ്യമാക്കുന്നതിനാണ് ഹോം മസ്റ്ററിംഗ്
വാർഡ് 12 മുഖത്തലയിൽ സമന്വയ റെസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. സമന്വയ റെസിഡൻസ് അസോസിയേഷൻ ഓഫീസിൽ നടന്ന ക്യാമ്പിൽ വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി. പെൻഷൻ ഗുണഭോക്താക്കൾക്ക്
വാർഡ് 12 മുഖത്തലയിലെ സമന്വയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും നാട്ടുകാരും ആഘോഷത്തിൽ
വാർഡ് 12 മുഖത്തലയിലെ 76-ാം നമ്പർ അങ്കണവാടിയിലെയും 94-ാം നമ്പർ അങ്കണവാടിയിലെയും സ്വാതന്ത്ര്യദിനാഘോഷം സംയുക്തമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ സാന്നിധ്യത്തിൽ നടന്ന ആഘോഷത്തിൽ അങ്കണവാടി കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും പങ്കെടുത്തു. ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ
വാർഡ് 12 മുഖത്തല ഗവ. എൽ.പി.എസ് സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി അശ്വതിയുടെ നേതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക്





