Spread the love

നടുവിലക്കര അഞ്ചാം വാർഡിലെ 54, 55 അങ്കണവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യമോൾ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സന്തോഷവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികളോടെ ശിശുദിനാഘോഷം ശ്രദ്ധേയമായി.