സേവന നിലവാരത്തിലും പ്രവര്‍ത്തന മികവിലും കൈവരിച്ച ഉയര്‍ന്ന നിലവാരത്തിനുള്ള അംഗീകാരമായി കുടുംബശ്രീക്ക് ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത, ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ മാനദണ്ഡങ്ങളാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വഴിയൊരുക്കിയത്. സാമൂഹിക വികസന രംഗത്തെ മികച്ച മാതൃകയായി കുടുംബശ്രീയുടെ പ്രവര്‍ത്തനം ഇതിലൂടെ വീണ്ടും തെളിയുന്നു.
ISO മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫീസ് സംവിധാനങ്ങള്‍, രേഖ പരിപാലനം, സേവന വിതരണം, ആഭ്യന്തര നിയന്ത്രണങ്ങള്‍ എന്നിവ ക്രമീകരിച്ചതിനുശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ അര്‍പ്പണബോധവും നേതൃത്വത്തിന്റെ പിന്തുണയും ഈ നേട്ടത്തിന് പ്രധാന ഘടകങ്ങളായി. ഇതോടെ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയും അംഗീകാരവും കൂടുതല്‍ ശക്തമായി.
ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കുടുംബശ്രീയുടെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ക്കുള്ള പ്രചോദനമായി മാറുന്നു. വനിതാ ശാക്തീകരണവും സാമൂഹിക-സാമ്പത്തിക പുരോഗതിയും ലക്ഷ്യമാക്കി കൂടുതല്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രതിജ്ഞയോടെയാണ് കുടുംബശ്രീ മുന്നോട്ട് പോകുന്നത്.