Spread the love

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവ. എൽ.പി.എസ് ചെറിയേലയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചെറിയേല 2-ാം വാർഡിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുകയും ചെയ്തു.

മെമ്പർ അജയകുമാർ വൃക്ഷത്തൈ നട്ട് പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളോടൊപ്പം ചേർന്ന് ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ചു.

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ എ. പി. പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനും ഹരിത കേരളം സാക്ഷാത്കരിക്കുന്നതിനുമായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.