മഴക്കാലത്തെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുറുമണ്ണാ 11-ാം വാർഡിൽ പകർച്ചവ്യാധി പ്രതിരോധ ഗുളിക വിതരണം, കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷൻ, വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായി കിടന്ന ചവറുകളും ചെളികളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. പകർച്ചവ്യാധികൾ തടയുന്നതിനും സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
വാർഡിലെ വീടുകളിൽ പ്രതിരോധ ഗുളിക വിതരണം ചെയ്യുന്നതും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുന്നതും ആശാ വർക്കർമാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും തുടരും. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും പ്രദേശവാസികളോട് അഭ്യർഥിച്ചു.