തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് ക്യാംപ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 52 ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് സൗകര്യം ലഭ്യമാക്കി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാംപ് വൈകുന്നേരം 6.30 വരെ നീണ്ടുനിന്നു. പ്രായമായവരും വിവിധ കാരണങ്ങളാൽ നേരിട്ട് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളവരുമായ പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിൽ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത് ഏറെ പ്രയോജനകരമായി. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും അവരുടെ വീടുകളിലെത്തിച്ച് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാംപ് സമയബന്ധിതമായി പൂർത്തിയാക്കി.