'ആരോഗ്യമുള്ള നാളെക്കായി ആയുർവേദം' എന്ന പ്രമേയത്തിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് ആയുർവേദ ദിനാചരണം കണ്ണനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപനത്തിന്റെ ചാർജ് മെഡിക്കൽ ഓഫീസർ
ലോക ആയുർവേദ ദിനത്തോടനുബന്ധിച്ച് തൃക്കോവിൽവട്ടം ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാർ എ.പി. ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദത്തിന്റെ പ്രാധാന്യവും ആരോഗ്യസംരക്ഷണത്തിൽ അതിന്റെ പങ്കും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി

