Spread the love

‘ആരോഗ്യമുള്ള നാളെക്കായി ആയുർവേദം’ എന്ന പ്രമേയത്തിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് ആയുർവേദ ദിനാചരണം കണ്ണനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാപനത്തിന്റെ ചാർജ് മെഡിക്കൽ ഓഫീസർ ഡോ. സുധാദേവ് സ്വാഗതം ആശംസിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ എ.പി. നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സീന എ., വാർഡ് മെമ്പർമാരായ ഷബാന റിയാസ്, ബൈജു പുതുച്ചിറ, ആസൂത്രണ സമിതി ചെയർമാൻ സുരേന്ദ്രൻ ആചാരി, എച്ച്.എം.സി. അംഗങ്ങളായ സുകുമാരപിള്ള, സുൽഫിക്കർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ദീപ എസ്. നായർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് യോഗ ഇൻസ്ട്രക്ടർ പ്രിൻസി പ്രേമിന്റെ നേതൃത്വത്തിൽ യോഗാ ഡാൻസും ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ നേതൃത്വത്തിൽ ആയുർവേദ ഭക്ഷ്യമേളയും ഔഷധസസ്യ പ്രദർശനവും സംഘടിപ്പിച്ചു. ആയുർ കർമ്മ പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ. നിഷ പി.കെ., യോഗ ഇൻസ്ട്രക്ടർ പ്രിൻസി പ്രേം എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. യോഗ ഇൻസ്ട്രക്ടർ പ്രിൻസി പ്രേം നന്ദി രേഖപ്പെടുത്തി.