തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്തിലെ കമ്പിവിള 16-ാം വാർഡിൽ ഡോൺബോസ്കോ ജംഗ്ഷൻ മുതൽ ചേരൂർമുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനയാത്രക്കാർക്ക് തടസ്സമായി റോഡിലേക്ക് കയറിനിന്നിരുന്ന കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. വാർഡ് മെമ്പർ എസ്. സജീവിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി പൂർത്തീകരിച്ചത്.
