തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ ഗ്രാമസഭായോഗം പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ എ.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷബാന റിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോൺ ഡെസ്മൺ ആശംസകൾ അർപ്പിച്ചു. ഗ്രാമസഭാ കോഡിനേറ്റർ ബാബുക്കുട്ടൻ ഗുണഭോക്തൃ പട്ടിക അവതരിപ്പിച്ചു.
