തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ ഗ്രാമസഭായോഗം പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ എ.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷബാന റിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോൺ ഡെസ്മൺ ആശംസകൾ അർപ്പിച്ചു. ഗ്രാമസഭാ കോഡിനേറ്റർ ബാബുക്കുട്ടൻ ഗുണഭോക്തൃ പട്ടിക അവതരിപ്പിച്ചു. സിഡിഎസ് അംഗം നാസില സ്വാഗതം ആശംസിച്ചു. 2025-26 കാലയളവിൽ പഞ്ചായത്തിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരം നേടിയ ജാഫറിനെയും മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയ നാസറുദ്ദീനെയും ചടങ്ങിൽ ആദരിച്ചു.