Spread the love

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ FHC ത്രിക്കോവിൽവട്ടം, ICDS മുഖത്തല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാല്യസ്പന്ദനം സമഗ്ര അംഗൻവാടി ബാല്യ ആരോഗ്യ പരിശോധനാ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ പരിശോധനകളും ആരോഗ്യപരമായ നിർദേശങ്ങളും നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത്കുമാർ എ.പി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് പദ്ധതി ഏറെ പ്രയോജനകരമാകും.