വാർഡ് 21ൽ ശിശുദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ വിവിധ ആഘോഷങ്ങളും കലാപരിപാടികളും അരങ്ങേറി. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ A L M S E അംഗങ്ങൾ, രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് 21ലെ 97-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുരുന്നുകളെ വരവേൽക്കുകയും പുതിയ അധ്യയന വർഷത്തിന് സ്നേഹനിർഭരമായ തുടക്കം കുറിക്കുകയും ചെയ്തു. കുട്ടികളുടെ സന്തോഷവും പങ്കാളിത്തവും കൊണ്ട് പ്രവേശനോത്സവം ആഘോഷമായി.
പുതുച്ചിറ വാർഡ് 21ൽ വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമസഭയിൽ വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, വിവിധ ക്ഷേമപദ്ധതികൾ, അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ജനപങ്കാളിത്തത്തോടെ വാർഡിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പ്രവർത്തനങ്ങൾ
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറയില്‍ വാർഡ് 21-ൽ ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ
ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറ വാർഡ് 21ലെ അംഗൻവാടി നമ്പർ 93ൽ കുട്ടികളിൽ ഉണ്ടാകേണ്ട മാനസികവും ശാരീരികവുമായ വളർച്ചയെക്കുറിച്ച് വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, ആരോഗ്യപരിപാലനം, പോഷണം എന്നിവ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതോടൊപ്പം ഗ്രാമസഭയുടെ അപേക്ഷയും




