Spread the love

പുതുച്ചിറ വാർഡ് 21ൽ വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമസഭയിൽ വാർഡിന്റെ വികസന പ്രവർത്തനങ്ങൾ, വിവിധ ക്ഷേമപദ്ധതികൾ, അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ജനപങ്കാളിത്തത്തോടെ വാർഡിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും ഗ്രാമസഭ വേദിയായി.