Spread the love

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം 23-ാം വാർഡിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. വാർഡ് മെമ്പർ ഗംഗാദേവി ശേഖരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയതും ഉപയോഗശൂന്യവുമായ തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും വാർഡിലെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരണം തുടരും.