ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര 5-ാം വാർഡിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. വാർഡ് മെമ്പർ സന്ധ്യാമോൾ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയതും ഉപയോഗശൂന്യവുമായ തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശേഖരണ പ്രവർത്തനങ്ങൾ തുടരും.