ത്രിക്കോവിൽവട്ടം

പൊതുമരാമത്ത്

വാർഡ് 20ൽ ഓക്സ്ഫോർഡ് പെരുംകുളം റോഡ് കോൺക്രീറ്റ് ചെയ്തു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് 20ൽ നാളുകളായി നാട്ടുകാർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഓക്സ്ഫോർഡ് പെരുംകുളം റോഡിന്റെ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വാർഡ് മെമ്പർ അഖില ഷാബിന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ നവീകരണത്തോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയും ഗതാഗത സൗകര്യം
കുടിവെള്ളവും ശുചിത്വവും

വാർഡ് 23 വെട്ടിലത്താഴത്ത് തുണി ശേഖരണം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം 23-ാം വാർഡിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. വാർഡ് മെമ്പർ ഗംഗാദേവി ശേഖരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയതും ഉപയോഗശൂന്യവുമായ തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് പ്രവർത്തനത്തിലൂടെ
കുടിവെള്ളവും ശുചിത്വവും

വാർഡ് 5 നടുവിലക്കരയിൽ ഉപയോഗശൂന്യമായ തുണിത്തര ശേഖരണം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കര 5-ാം വാർഡിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. വാർഡ് മെമ്പർ സന്ധ്യാമോൾ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയതും ഉപയോഗശൂന്യവുമായ തുണിത്തരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വാർഡ് 23 വെട്ടിലത്താഴത്ത് ഹോം മസ്റ്ററിങ്

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ വെട്ടിലത്താഴം വാർഡ് 23-ൽ കിടപ്പുരോഗികൾക്കായുള്ള ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഗംഗാദേവിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാർ ആനുകൂല്യങ്ങളും വിവിധ സേവനങ്ങളും തടസ്സമില്ലാതെ
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

വാർഡ് 21 പുതുച്ചിറയില്‍ ഹോം മസ്റ്ററിങ് നടന്നു

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ പുതുച്ചിറയില്‍ വാർഡ് 21-ൽ ഹോം മസ്റ്ററിങ് പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പർ ഷീലയുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ
ആരോഗ്യം

ബാല്യസ്പന്ദനം: അംഗൻവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് തുടക്കം

ത്രിക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ FHC ത്രിക്കോവിൽവട്ടം, ICDS മുഖത്തല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാല്യസ്പന്ദനം സമഗ്ര അംഗൻവാടി ബാല്യ ആരോഗ്യ പരിശോധനാ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ പരിശോധനകളും ആരോഗ്യപരമായ നിർദേശങ്ങളും നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.