മുഖത്തല ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ജാഗ്രതാ സമിതി യോഗവും പുനഃസംഘടനയും നടന്നു. 2026 ഒക്ടോബർ 29-ന് ഉച്ചയ്ക്ക് 3 മണിക്ക് അങ്കണവാടി നമ്പർ 76-ൽ വെച്ചാണ് യോഗം ചേർന്നത്. വാർഡ് മെമ്പർ അശ്വതി, പഞ്ചായത്ത് CWF അനീഷ, ശ്രീരേഖ (അങ്കണവാടി വർക്കർ), അനില മോഹൻ (CDS), മഞ്ചുള (ആശാ വർക്കർ), പൊതുപ്രവർത്തകരായ സമീഷ, മനില, ഷീല, സാബു എന്നിവർ പങ്കെടുത്തു. ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും ചർച്ച ചെയ്യുകയും വാർഡിലെ വിവിധ വിഷയങ്ങൾ യോഗത്തിൽ വിലയിരുത്തുകയും ചെയ്തു. വാർഡിന്റെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾക്കും യോഗം പ്രാധാന്യം നൽകി.