Spread the love

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ജാഗ്രതാ സമിതി കമ്മിറ്റി യോഗം ചേർന്ന് സമിതി പുനഃസംഘടിപ്പിച്ചു. 2026 ഒക്ടോബർ 28-ന് ഉച്ചയ്ക്ക് 2 മണിക്ക് 77-ാം നമ്പർ അങ്കണവാടിയിൽ വെച്ചായിരുന്നു യോഗം.വാർഡ് മെമ്പർ നജുമ, ഷീല, അനീഷ (CWF), സിന്ധു (അങ്കണവാടി വർക്കർ), ദീപ (CDS), ശ്രീജിത്ത് (ക്ലബ് അംഗം), ഗിരിജ (ആശാവർക്കർ), അലിയാരുകുട്ടി, ഷാജഹാൻ, ഷിഹാബുദീൻ (പൊതുപ്രവർത്തകർ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.സിന്ധു ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകുകയും ചെയ്തു.