Spread the love

തഴുത്തല 14-ാം വാർഡിൽ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടന്ന മത്സരത്തിൽ പങ്കെടുത്തവർ ആവേശത്തോടെ പങ്കാളികളായി. കേരളത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള വേദിയായി പരിപാടി മാറി.