മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ സംഗമവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ നടന്ന പൊതുസമ്മേളനം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗം ഷബാന റിയാസിന്റെ അധ്യക്ഷതയിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ ആശംസകൾ അർപ്പിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൽ. നിസാമുദ്ദീൻ പ്രേരക്മാരെ ആദരിച്ചു. സ്കൂൾ മാനേജർ ഡോ. താഹ മജീദ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ അനുമോദിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബി. സജീവ്, സെന്റർ കോ-ഓർഡിനേറ്റർ ഷീബ എൽ, തുല്യതാ പഠിതാക്കളുടെ പ്രതിനിധികൾ, പ്രേരക്മാർ, സാക്ഷരതാ മിഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർവിദ്യാഭ്യാസത്തിന് പ്രചോദനമേകുന്ന സംഗമമായി പരിപാടി മാറി.